Monday, May 10, 2021
Home Newsfeed പ്രവാസികള്‍ക്ക് ഖത്തറില്‍ ഭൂമിയും കെട്ടിടവും വാങ്ങുന്നതിനുള്ള ഏകജാലക ഓഫിസ് ലുസൈലില്‍ തുറന്നു

പ്രവാസികള്‍ക്ക് ഖത്തറില്‍ ഭൂമിയും കെട്ടിടവും വാങ്ങുന്നതിനുള്ള ഏകജാലക ഓഫിസ് ലുസൈലില്‍ തുറന്നു

ദോഹ: പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടവും ഉള്‍പ്പെടെയുള്ള റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനുള്ള ഏകജാലക ഓഫിസ് ലുസൈലില്‍ തുറന്നു. ആഭ്യന്തര മന്ത്രാലയവും നീതിന്യായ മന്ത്രാലയവും സംയുക്തമായാണ് ഓഫിസ് പ്രവര്‍ത്തനം നിയന്ത്രിക്കുക. ലുസൈലിലെ വികസന പദ്ധതികളിലും റിയല്‍ എസ്റ്റേറ്റിലും വിദേശികള്‍ക്ക് നിക്ഷേപകമിറക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുകയാണ് ലക്ഷ്യം.

വിദേശി നിക്ഷേപകര്‍ക്കും ഡീലര്‍മാര്‍ക്കും ഏക ജാലകത്തിലൂടെ സേവനം ലളിതമാക്കുവാന്‍ ഈ ഓഫീസ് പ്രയോജനം ചെയ്യും. സമാനമായ ഒരു ഓഫീസ് നേരത്തെ പേള്‍ ഖത്തറില്‍ തുറന്നിരുന്നു. 2020ലെ മന്ത്രിസഭാ തീരുമാനപ്രകാരം വിദേശികള്‍ക്ക് സ്വന്തമാക്കാവുന്ന ഭൂമി, താമസ കെട്ടിടങ്ങള്‍, ഓഫിസ് കെട്ടിടങ്ങള്‍ എന്നിവയുടെ വില്‍പ്പനയും വാങ്ങലും ഈ ഓഫിസ് വഴി നടക്കും. ടൈറ്റില്‍ ഡീഡ് നടപടികള്‍ ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിക്കാവുന്ന വിധമാണ് ഓഫിസിലെ സംവിധാനം. പ്രവാസികള്‍ക്ക് വാങ്ങുന്ന വസ്തുവിന്റെ വില 7,30,000 റിയാലില്‍ കൂടുതലാണെങ്കില്‍ സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ റസിഡന്‍സ് പെര്‍മിറ്റ് ലഭിക്കും.
ALSO WATCH

Most Popular