Saturday, May 15, 2021
Home Gulf Qatar 'സര്‍വ പ്രതാപിയായ നാഥന് സര്‍വ സ്തുതിയും': ഖത്തര്‍ ദേശീയ ദിന മുദ്രാവാക്യം പുറത്ത്

‘സര്‍വ പ്രതാപിയായ നാഥന് സര്‍വ സ്തുതിയും’: ഖത്തര്‍ ദേശീയ ദിന മുദ്രാവാക്യം പുറത്ത്

ദോഹ: ഡിസംബര്‍ പതിനെട്ടിന് നടക്കുന്ന ദേശീയ ദിനാഘോഷങ്ങള്‍ക്കായുള്ള പ്രത്യേക മുദ്രാവാക്യം തെരഞ്ഞെടുത്തു. ‘സര്‍വ പ്രതാപിയായ നാഥന് സര്‍വ സ്തുതിയും’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യമെന്ന് ഖത്തര്‍ ദേശീയ ദിനാഘോഷ കമ്മറ്റി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് വിശ്വാസത്തിന്റെ തനിമ നല്‍കാനും നിറം നല്‍കാനും പുതിയ മുദ്രാവാക്യം മൂലം സാധിച്ചെന്നും ദേശീയ ദിനാഘോഷ കമ്മറ്റി ട്വിറ്ററില്‍ പറഞ്ഞു. ഖത്തറിന്റെ പാരമ്പര്യത്തെയും വര്‍ത്തമാന അവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ മുദ്രാവാക്യമെന്ന് കമ്മറ്റി തങ്ങളുടെ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. വര്‍ത്തമാന കാലത്തെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഖത്തര്‍ സര്‍ക്കാരും ജനങ്ങളും ഭാരമേല്‍പ്പിച്ചിരിക്കുന്നത് സര്‍വ പ്രതിപിയായ ദൈവത്തെയാണ്. അതേസമയം ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും സംഘാടകര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Most Popular