Thursday, August 5, 2021
Home Newsfeed ഖത്തറില്‍ 242 ബെഡ്ഡുകളുള്ള അത്യാധുനിക ആശുപത്രി അടുത്ത വര്‍ഷം തുറക്കും

ഖത്തറില്‍ 242 ബെഡ്ഡുകളുള്ള അത്യാധുനിക ആശുപത്രി അടുത്ത വര്‍ഷം തുറക്കും

ദോഹ: ഖത്തറില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ദി വ്യൂ ഹോസ്പിറ്റല്‍ അടുത്ത വര്‍ഷം ആഗസ്തില്‍ തുറക്കും. ലോസാഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്ത ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ആയ സെഡാര്‍സ് സിനായിയുമായി സഹകരിച്ച് എലഗന്‍ഷ്യ ഹെല്‍ത്ത് കെയറിനാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല.
The View Hospital Qatar1ദി പേളിന് സമീപത്തെ അല്‍ ഖുതൈഫിയയിലാണ് 1,01000 ചതുരശ്ര മീറ്ററില്‍ 242 ബെഡ്ഡുകളുള്ള പടുകൂറ്റന്‍ ആശുപത്രി ഒരുങ്ങുന്നത്. സെഡാര്‍സ് സിനായിയുടെയും എലഗന്‍ഷ്യ ഹെല്‍ത്ത് കെയറിന്റെയും പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ആശുപത്രി നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചു.

15 നില ആശുപത്രിയില്‍ 12 ഐസിയു, 8 സിസിയു, 11 നിയോനാറ്റല്‍ ഐസിയു, 6 ലേബര്‍, ഡെലിവറി, റിക്കവറി മുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാവും. ജലധാരയുടെ പ്രതീതി ഉളവാക്കുന്ന രീതിയിലുള്ള എല്‍ഇഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആശുപത്രിയുടെ മുന്‍വശം ഒരുക്കുന്നത്. ആശുപത്രിയുടെ ത്രിമാന ചിത്രവും പ്രതിനിധ സന്ദര്‍ശന വേളയില്‍ പുറത്തുവിട്ടു.
ALSO WATCH

Most Popular