Thursday, August 5, 2021
Home Newsfeed ഓൺ അറൈവൽ വിസ; ഇന്ത്യയിൽ നിന്നുള്ള ആദ്യ യാത്രക്കാർ ഖത്തറിലെത്തി

ഓൺ അറൈവൽ വിസ; ഇന്ത്യയിൽ നിന്നുള്ള ആദ്യ യാത്രക്കാർ ഖത്തറിലെത്തി

ദോഹ: ഖത്തർ അറൈവൽ വിസ പുനരാരംഭിച്ചതോടെ ഇന്ത്യയിൽ നിന്നും ആദ്യ യാത്രക്കാർ ഖത്തറിലെത്തി. ​വ്യാഴാഴ്​ച രാത്രിയാണ്​ പാലക്കാട്​ എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേർ ദോഹ ഹമദ്​ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്​. 14 ദിവസം ഖത്തറിൽ തങ്ങിയ ശേഷം സൗദിയിലേക്ക്​ പോകാനുള്ള തയ്യാറെടുപ്പിലാണ്​ ഇവർ. സൗദി, യു.എ.ഇ ഉൾപ്പെടെയുള്ള മറ്റു ഗൾഫ്​ രാജ്യങ്ങളിലെ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ്​ ഖത്തറിലെ ഓൺ അറൈവൽ നടപടിക്രമങ്ങൾക്കായി കാത്തിരിക്കുന്നത്​. ഖത്തറിലെത്തി, 14ദിവസം പൂർത്തിയാക്കിയാൽ സൗദിയിലേക്കും യു.എ.ഇയിലേക്കും പോകാമെന്നാണ്​ ഇവരുടെ പ്രതീക്ഷ. ഗോ മുസാഫിർ ട്രാവൽസ് ആണ് ആദ്യ യാത്രക്കാർക്കുള്ള സൗകര്യം ഒരുക്കിയതെന്ന് എം.ഡി ഫിറോസ് നാട്ടു ഗൾഫ് മലയാളിയോട് പറഞ്ഞു

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ വിവിധ ഗൾഫ്​ രാജ്യങ്ങൾ ഇന്ത്യയെ റെഡ്​ ലിസ്​റ്റിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഖത്തർ അംഗീകൃത വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും​ രാജ്യത്തേക്ക്​ പ്രവേശനം. ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്​പോർട്ട്​, റി​ട്ടേൺ വിമാന ടിക്കറ്റ്​, ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്​, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ്​ വാക്​സിൻെറ രണ്ട്​ ഡോസും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്​, കോവിഡ്​ ആർ.ടി.പി.സി.ആർ നെഗറ്റീവ്​ പരിശോധനാ ഫലം എന്നിവ ഓൺഅറൈവൽ യാത്രക്കാരന്​ നിർബന്ധമാണ്​.

 

Most Popular