Sunday, May 16, 2021
Home Gulf Qatar 'ഒരു വാർഡിൽ ഒരു ചന്ദ്രിക': ഖത്തർ കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റിയുടെ വക 137 ചന്ദ്രിക

‘ഒരു വാർഡിൽ ഒരു ചന്ദ്രിക’: ഖത്തർ കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റിയുടെ വക 137 ചന്ദ്രിക

ദോഹ: ചന്ദ്രിക കാമ്പയിന്റെ ഭാഗമായി ഖത്തർ കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റി 137 വാർഷിക ചന്ദ്രിക സ്പോൺസർ ചെയ്തു. താനൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ ‘ ഒരു വാർഡിൽ ഒരു ചന്ദ്രിക ‘ എന്ന നിലയിലാണ് കെഎംസിസി മണ്ഡലം കമ്മിറ്റി പത്രം സ്പോൺസർ ചെയ്തത്. കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ പാലക്കൽ വരിക്കാരുടെ ലിസ്റ്റ് ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഈസക്ക് കൈമാറി. ചന്ദ്രിക കോഡിനേറ്റർ സവാദ് വെളിയംകോട്, ജില്ലാ ഭാരവാഹികളായ അബ്ദുൽ അക്ബർ വെങ്ങശ്ശേരി, അലി മൊറയൂർ, ബഷീർ ചേലേമ്പ്ര, മുഹമ്മദ് ലൈസ്,മജീദ് പുറത്തൂർ, മണ്ഡലം ഭാരവാഹികളായ മുബാറക്, സാലിഹ്, ഹനീഫ, നിഹാസ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.

Most Popular