Wednesday, May 12, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 231 പേര്‍ക്ക് കോവിഡ്; ഒരാള്‍ കൂടി മരിച്ചു

ഖത്തറില്‍ ഇന്ന് 231 പേര്‍ക്ക് കോവിഡ്; ഒരാള്‍ കൂടി മരിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. രാജ്യത്ത് കോവിഡ് മരണസംഖ്യ 203 ആയി. 231 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 220 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ യാത്രക്കാരുമാണ്.
അതേസമയം 218 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ കോവിഡ് പോസിറ്റീവ് ആയി തുടരുന്നവരുടെ എണ്ണം 2894 ആയി. ഇതുവരെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 116,998 ആണ്.

പുതുതായി 36 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം ഇതോടെ 405 ആയി. മൂന്നു പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. 49 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

One death and 231 Covid-19 cases reported in Qatar on Sept 6

Most Popular