ദോഹ: ഖത്തറില്‍ 239 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 213 പേരാണ് വൈറസില്‍ നിന്നു മുക്തി നേടിയത്.
പുതിയ റിപ്പോര്‍ട്ടോടുകൂടി ആകെ രോഗമുക്തരുടെ എണ്ണം 119,144 ആയി. പുതിയ 239 കേസുകളില്‍ എട്ടുപേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. ഇന്ന് 82 വയസ്സുള്ള ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 208 ആയി.
2862 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 55 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 700414 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
One death and 239 Covid-19 cases in Qatar on Sept 15