Monday, June 14, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; പുതിയ കേസുകള്‍ 250ന് മുകളില്‍

ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; പുതിയ കേസുകള്‍ 250ന് മുകളില്‍

ദോഹ:ഖത്തറില്‍ ഇന്ന് 255 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 207 പേര്‍ കോവിഡ് മുക്തി നേടിയതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 45 പേര്‍ യാത്രക്കാരാണ്. 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ച് തീവ്രപരിചരണത്തില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 57 വയസ്സുകാരന്‍ ഇന്ന് മരിച്ചു. ഇതോടെ ആകെ മരണം 239 ആയി.

രാജ്യത്തെ ഇതുവരെ കോവിഡ് ബാധിച്ച 139,256 പേരില്‍ 136,513 പേര്‍ രോഗമുക്തി നേടി. 2,504 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 266 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 29 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.


 

Most Popular