Monday, September 27, 2021
Home Gulf Qatar ഖത്തറില്‍ വീണ്ടും കൊറോണ മരണം; ഇന്ന് 1500ലേറെ പേര്‍ക്ക് രോഗബാധ

ഖത്തറില്‍ വീണ്ടും കൊറോണ മരണം; ഇന്ന് 1500ലേറെ പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 1,554 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 688 പേര്‍ക്കാണ് രോഗം ഭേദമായത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് അഞ്ഞൂറിലേറെ പേര്‍ക്ക് രോഗം ഭേദമാവുന്നത്. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 17 ആയി. 81 വയസ്സുള്ള പ്രവാസിയാണ് ഇന്ന് മരിച്ചത്. ഐസിയുവില്‍ ചികില്‍സയിലായിരുന്നു.

പുതിയ കണക്കുകള്‍ പ്രകാരം 38651 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7288 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 5045 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,75,482 ആയി. 31,346 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. ഇതില്‍ 171 പേര്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്. 24 മണിക്കൂറിനിടെ 24 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.


 

Most Popular