Friday, August 6, 2021
Home Gulf Qatar ഖത്തറില്‍ വീണ്ടും കോവിഡ് മരണം; 228 പേര്‍ക്ക് കൂടി രോഗബാധ

ഖത്തറില്‍ വീണ്ടും കോവിഡ് മരണം; 228 പേര്‍ക്ക് കൂടി രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീവ്രപരിചരണത്തില്‍ കഴിഞ്ഞിരുന്ന ആളാണ് മരിച്ചത്. ഇതോടെ ആകെ മരണം 211 ആയി.

ഇന്ന് 228 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,853 പേരാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 237 പേര്‍ കൂടി കോവിഡില്‍ നിന്നും രോഗമുക്തി നേടി. ഇതോടെ ഖത്തറില്‍ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 120,540 ആയി.

Most Popular