Tuesday, May 18, 2021
Home Gulf Qatar ഖത്തറില്‍ ഉള്ളിവില കുത്തനെ ഇടിഞ്ഞു; കിലോയ്ക്ക് 50 ദിര്‍ഹം

ഖത്തറില്‍ ഉള്ളിവില കുത്തനെ ഇടിഞ്ഞു; കിലോയ്ക്ക് 50 ദിര്‍ഹം

ദോഹ: ഖത്തറില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വസം പകര്‍ന്ന് ഉള്ളിവില വന്‍തോതില്‍ കുറഞ്ഞു. ശനിയാഴ്ച്ച മൊത്തവിപണിയില്‍ കിലോയ്ക്ക് 50 ദിര്‍ഹമായിരുന്നു വില. കുടുംബങ്ങള്‍ക്കും സാധാരണക്കാരായ പ്രവാസികള്‍ക്കും കോവിഡ് വ്യാപനം മൂലം ജീവനക്കാര്‍ക്കും മറ്റും സൗജന്യഭക്ഷണം നല്‍കേണ്ടിവരുന്ന കമ്പനികള്‍ക്കും വലിയ ആശ്വാസമാണ് ഇത് നല്‍കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഉള്ളിയുടെ വരവ് സാധാരണനിലയില്‍ ആയതായാണ് വില കുറയാന്‍ കാരണമെന്ന് വില്‍പ്പനക്കാര്‍ അറിയിച്ചു. ഖത്തര്‍ ഉള്ളി ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഏപ്രില്‍ ആദ്യവാരം ഉള്ളിയുടെ വില കിലോയ്ക്ക് 18 റിയാല്‍വരെ ഉയര്‍ന്നിരുന്നു.

ഉള്ളിവില കുത്തനെ വര്‍ധിച്ചത് ഒരുവര്‍ഷത്തെ കരാറില്‍ കമ്പനികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് കമ്പനികളെയും മറ്റും കാര്യമായി ബാധിച്ചിരുന്നു. ഉള്ളിയുടെ വില വന്‍തോതില്‍ കൂടിയെങ്കിലും അവര്‍ക്ക് ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ലോക്ക്ഡൗണ്‍ മൂലം വിമാനങ്ങള്‍ മുടങ്ങിയതിനാല്‍ ഉള്ളി ഉള്‍പ്പെടെ പല പച്ചക്കറികളും ഖത്തര്‍ വിപണിയില്‍ ആവശ്യത്തിന് ലഭ്യമായിരുന്നില്ല. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഉള്ളി ഖത്തറിലെത്തുന്നത്. ഈ രാജ്യങ്ങള്‍ ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയതോടെ ഖത്തര്‍ വിപണിയിലേക്ക് വന്‍തോതില്‍ ഉള്ളി എത്തിത്തുടങ്ങിയിട്ടുണ്ട്.

Onion prices touch record low in Qatar to Dirham 50 per kg


 

Most Popular