Tuesday, May 11, 2021
Home Gulf Qatar മിഡില്‍ ഈസ്റ്റിലെ ആദ്യ 5ജി നെറ്റ്ഗിയര്‍ പുറത്തിറക്കുന്ന സേവനദാതാക്കളില്‍ ഇടംപിടിച്ച് ഉരീദു

മിഡില്‍ ഈസ്റ്റിലെ ആദ്യ 5ജി നെറ്റ്ഗിയര്‍ പുറത്തിറക്കുന്ന സേവനദാതാക്കളില്‍ ഇടംപിടിച്ച് ഉരീദു

ദോഹ: നെറ്റ്ഗിയര്‍ നൈറ്റ്‌ഹോക്ക് എം5 ഡിവൈസ് പുറത്തിറക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ ടെലിംകോം ഓപറേറ്റര്‍മാരില്‍ ഒന്നായി ഉരീദു. 3ജിബി വരെ ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്ന 5ജി മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഡിവൈസ് പുറത്തിറക്കുന്ന മേഖലയിലെ പ്രമുഖ ഓപറേറ്റര്‍മാരുടെ നിരയില്‍ ഉരീദുവും ഇടംപിടിച്ചു. സ്പീഡില്‍ യാതൊരു മാറ്റവുമില്ലാതെ ഒരേ സമയം 32 ഡിവൈസുകള്‍ ഇതിലേക്ക് കണക്ട് ചെയ്യാനാവും.

ദീര്‍ഘസമയം നിലനില്‍ക്കുന്ന ബാറ്ററി, ടച്ച് സ്‌ക്രീന്‍, പാരന്റല്‍ ആക്‌സസ് കണ്‍ട്രോള്‍, മൊബൈല്‍ ആപ്പ് വഴി നിയന്ത്രിക്കാനുള്ള സംവിധാനം തുടങ്ങിയ ഫീച്ചറുകള്‍ നെറ്റ്ഗിയര്‍ നൈറ്റ്‌ഹോക്ക് എം5 ഡിവൈസ് നല്‍കുന്നു. പുതിയ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഡബിള്‍ നുജൂം പോയിന്റ്‌സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Ooredoo among first in region to roll out NETGEAR Nighthawk M5

Most Popular