Tuesday, May 18, 2021
Home Newsfeed വെള്ളിയാഴ്ച്ച രണ്ടാം ബാങ്കിന് 20 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുമെന്ന് ഖത്തര്‍ ഔഖാഫ്

വെള്ളിയാഴ്ച്ച രണ്ടാം ബാങ്കിന് 20 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുമെന്ന് ഖത്തര്‍ ഔഖാഫ്

ദോഹ: വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരത്തിന് പള്ളികള്‍ തുറക്കുന്ന സമയത്തില്‍ ഇളവ് നല്‍കി ഖത്തര്‍ ഔഖാഫ് മന്ത്രാലയം. അടുത്ത വെള്ളിയാഴ്ച്ച മുതല്‍ ജുമുഅ പ്രാര്‍ഥനയുടെ രണ്ടാം ബാങ്കിന് 20 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുമെന്ന് ഔഖാഫ് അറിയിച്ചു. രണ്ടാം ബാങ്കിന് 10 മിനിറ്റ് മുമ്പ് മാത്രമേ പള്ളികള്‍ തുറക്കൂ എന്ന് കഴിഞ്ഞ ആഴ്ച്ച ഔഖാഫ് അറിയിച്ചിരുന്നു. പൊതു ആരോഗ്യ സൂചനകളും മറ്റ് നടപടികളും കണക്കിലെടുത്താണ് ഇളവ്.

ജുമുഅ പ്രാര്‍ഥനയ്ക്ക് കൂടുതല്‍ പള്ളികള്‍ അനുവദിക്കാനും തീരുമാനമായി. പ്രത്യേകിച്ചും ആളുകള്‍ കൂടുതലുള്ള ഭാഗങ്ങളിലാണ് കൂടുതല്‍ പള്ളികള്‍ അനുവദിക്കുക. വിശ്വാസികള്‍ കോവിഡ് മാനദണ്ഡങ്ങളും അധികൃതരുടെ നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

Most Popular