Monday, April 12, 2021
Home Gulf Qatar ഖത്തറിലേക്കു മടങ്ങിയെത്തിയ നൂറിലേറെ പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

ഖത്തറിലേക്കു മടങ്ങിയെത്തിയ നൂറിലേറെ പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 257 പേരില്‍ 104 പേര്‍ യാത്രക്കാര്‍. 153 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

അതേ സമയം, ഇന്ന് 274 പേര്‍ക്ക് രോഗം സുഖപ്പെട്ടതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,842 ആയി കുറഞ്ഞു.

രാജ്യത്ത് ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 230. ഖത്തറില്‍ ഇതുവരെ 128,617 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 380 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 40 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ളത്. 6,013 പേരാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 950,031 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.
Over 100 returning travelers to Qatar test positive for Covid-19 on Oct 27


 

Most Popular