Wednesday, June 23, 2021
Home Gulf Qatar കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ അറസ്റ്റിലായത് 1000ലേറെ പേര്‍

കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ അറസ്റ്റിലായത് 1000ലേറെ പേര്‍

ദോഹ: മാസ്‌ക്ക് ധരിക്കാത്തതിന് ഖത്തറില്‍ ഇന്ന് 146 പേര്‍ക്കെതിരേ കേസെടുത്തു. നാലില്‍ കൂടുതല്‍ പേര്‍ വാഹനത്തില്‍ സഞ്ചരിച്ചതിന് 10 പേര്‍ക്കെതിരേ കേസെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മാസ്‌ക് ധരിക്കുക, സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുക, വാഹനത്തില്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രം സഞ്ചരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായി ആഹ്വാനം ചെയ്യുന്നുണ്ട്. അത് ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരവും കോവിഡ് ചട്ടലംഘന നിയമപ്രകാരവുമാണ് കേസെടുക്കുന്നത്. രണ്ടു ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാവുന്ന ഗുരുതര കുറ്റമാണിത്.

മാസ്‌ക്ക് ധരിക്കാത്തിന് 964 പേര്‍ക്കെതിരേയും വാഹനത്തില്‍ പരിധിയില്‍ കൂടുതല്‍ പേര്‍ സഞ്ചരിച്ചതിന് 48 പേര്‍ക്കെതിരേയുമാണ് ഇതിനകം നടപടി സ്വീകരിച്ചത്.

Over 1000 people caught in a week violating Covid-19 precautionary measures


 

Most Popular