Wednesday, May 12, 2021
Home Newsfeed ഖത്തറില്‍ കോവിഡ് നിയന്ത്രണ ലംഘിച്ചതിന് 573 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കോവിഡ് നിയന്ത്രണ ലംഘിച്ചതിന് 573 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. രാജ്യത്ത് 573 പേരാണ് പുതുതായി കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയത്. 552 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. വാഹനത്തില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയതതിന് ആറ് പേരും പിടിയിലായി. 15 പേരെ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Most Popular