Saturday, April 17, 2021
Home Newsfeed ഖത്തറില്‍ അഞ്ഞൂറിലധികം ഉല്‍പന്നങ്ങള്‍ റമദാനില്‍ നിയന്ത്രിത നിരക്കില്‍ ലഭ്യമാക്കും

ഖത്തറില്‍ അഞ്ഞൂറിലധികം ഉല്‍പന്നങ്ങള്‍ റമദാനില്‍ നിയന്ത്രിത നിരക്കില്‍ ലഭ്യമാക്കും

ദോഹ: ഖത്തറില്‍ റമദാനിലേക്ക് അഞ്ഞൂറിലധികം ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കായി വാണിജ്യ ഔട്ട്ലെറ്റുകള്‍ വഴി നിയന്ത്രിത വിലയ്ക്ക് ലഭ്യമാക്കുന്നതാണ്. ഇക്കാര്യം വാണിജ്യ വ്യവസായ മന്ത്രാലയം (മോസിഐ) അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ജാസിം ബിന്‍ ജബോര്‍ അല്‍ താനിയാണ് അറിയിച്ചത്. ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പഴം, പച്ചക്കറി കടകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഖത്തര്‍ ടിവി പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.

റമളാനിലേക്ക് സബ്‌സിഡി നിരക്കില്‍ ഇറച്ചി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമുണ്ടെന്ന് ഷെയ്ഖ് ജാസിം പറഞ്ഞു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മന്ത്രാലയം ഈ പദ്ധതി നടപിലാക്കി വരുന്നുണ്ട്. തട്ടിപ്പ് തടയാനായി വാണിജ്യ ഔട്ട്ലെറ്റുകളില്‍ കര്‍ശന നിരീക്ഷണം മന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് നടത്തുന്നുണ്ട്. അടുത്തിടെ, മത്സ്യത്തിന്റെയും സമുദ്രവിഭവത്തിന്റെയും വ്യാപാരം നിരീക്ഷിക്കുന്നത് ശക്തമാക്കിയതിലൂടെ വില ഗണ്യമായി കുറയ്ക്കാനായത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

 

Most Popular