Thursday, July 29, 2021
Home Newsfeed ഖത്തറില്‍ 75 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു

ഖത്തറില്‍ 75 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരില്‍(16 വയസ്സിന് മുകളിലുള്ളവര്‍) 75 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു. 64.2 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ 22,957 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ആകെ 32,49,265 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചു. 60 വയസ്സിന് മുകളിലുള്ള 92.5 ശതമാനം പേരും ഇതിനകം പൂര്‍ണമായും വാക്‌സിനെടുത്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Most Popular