Tuesday, July 27, 2021
Home Newsfeed ഖത്തറില്‍ 40 വയസ്സിന് മുകളിലുള്ള 85 ശതമാനം പേരും പൂര്‍ണമായും വാക്‌സിനെടുത്തു

ഖത്തറില്‍ 40 വയസ്സിന് മുകളിലുള്ള 85 ശതമാനം പേരും പൂര്‍ണമായും വാക്‌സിനെടുത്തു

ദോഹ: ഖത്തറില്‍ 40 വയസ്സിന് മുകളിലുള്ള 85 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. 40 വയസ്സിന് മുകളിലുള്ളവരില്‍ 95.3 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്.

ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കാംപയ്‌നില്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായാണ് കുത്തിവയ്പ്പ് നല്‍കുന്നത്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ശതമാനം വാക്‌സിനെടുത്ത 10 രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.

കോവിഡിനെതിരായ ദേശീയ വാക്‌സിനേഷന്‍ കാംപയ്ന്‍ ആരംഭിച്ചതു മുതല്‍ ഖത്തര്‍ 35,03,040 ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ 15,96,287 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചു. രാജ്യത്ത് 16 വയസ്സിനും അതിന് മുകളിലുമുള്ള 66 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു. 78.4 ശതമാനത്തിന് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
ALSO WATCH

 

Most Popular