Sunday, June 20, 2021
Home Newsfeed ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 900 കവിഞ്ഞു; ഇന്ന് മൂന്ന് മരണം കൂടി

ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 900 കവിഞ്ഞു; ഇന്ന് മൂന്ന് മരണം കൂടി

ദോഹ: ഖത്തറില്‍ ഇന്ന് 910 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 489 പേര്‍ രോഗമുക്തി നേടി. 759 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 151 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 17,587 ആയി.

രാജ്യത്ത് ഇന്ന് മൂന്നുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 44ഉം 45ഉം 58ഉം വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 306. രാജ്യത്ത് ഇതുവരെ 166,441 പേര്‍ രോഗമുക്തി നേടി. ഇന്ന് 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1712 പേരാണ് വിവിധ ആശുപത്രികളിലുള്ളത്. 9,34,843 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി. 24 മണിക്കൂറിനിടെ 23,992 ഡോസ് വാക്‌സിനാണ് നല്‍കിയത്.
ALSO WATCH

Most Popular