Saturday, April 10, 2021
Home Gulf Qatar ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി; 242 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി; 242 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. രാജ്യത്ത് കോവിഡ് മരണസംഖ്യ 202 ആയി. 227 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 242 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ കോവിഡ് പോസിറ്റീവ് ആയി തുടരുന്നവരുടെ എണ്ണം 2882 ആയി. ഇതുവരെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 116,780 ആണ്.

പുതുതായി 51 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം ഇതോടെ 397 ആയി. മൂന്നു പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. 51 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

OVID-19: One death, 227 new cases and 242 recoveries in Qatar on Saturday

Most Popular