ദോഹ: അടുത്തയാഴ്ച്ച മുതല്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ അയക്കണോ അതോ ഓണ്‍ലൈനില്‍ മാത്രമായി പഠനം തുടരണോ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്. ഓഫ് ലൈന്‍, ഓണ്‍ലൈന്‍ സമന്വയിപ്പിച്ചുള്ള പഠന സംവിധാനം സ്കൂളുകളില്‍ തുടരുമെന്നും എന്നാല്‍, 30 ശതമാനം വിദ്യാര്‍ഥികളെ മാത്രമേ അനുവദിക്കൂ എന്നും വിദ്യാഭ്യാസ മന്ത്രാലയം ഉപദേശകന് മുഹമ്മദ് അല്‍ ബിഷ്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏതെങ്കിലും സ്കൂളുകളില്‍ കോവിഡ് കാരണം ക്ലാസ് റൂം അടച്ചാല്‍ രക്ഷിതാക്കളെ ഉടന്‍ ടെക്സ്റ്റ് മെസേജിലൂടെ വിവരമറിയിക്കും. ഖത്തറിലെ സ്കൂളുകള്‍ സുരക്ഷിതമാണെന്നും കോവിഡ് കേസുകളില്‍ ഭൂരിഭാഗവും സ്കൂളിന് പുറത്തുനിന്നുള്ള സമ്പര്‍ക്കത്തിലൂടെ ലഭിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Parents can choose between in-person and online schooling from next week: qatar Ministry