Thursday, July 29, 2021
Home Gulf Qatar ഖത്തറിലെ സ്‌കൂളുകള്‍ അടുത്ത മാസം തുറക്കുന്നതില്‍ എതിര്‍പ്പറിയിച്ച് ഭൂരിഭാഗം രക്ഷിതാക്കളും

ഖത്തറിലെ സ്‌കൂളുകള്‍ അടുത്ത മാസം തുറക്കുന്നതില്‍ എതിര്‍പ്പറിയിച്ച് ഭൂരിഭാഗം രക്ഷിതാക്കളും

ദോഹ: ഖത്തറിലെ സ്‌കൂളുകള്‍ തുറക്കന്നത് നീട്ടണമെന്ന് ഭൂരിഭാഗം രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. പ്രാദേശിക പത്രം നടത്തിയ സര്‍വേയിലാണ് സപ്തംബര്‍ ആദ്യത്തില്‍ സ്‌കൂളുകള്‍ തുറക്കരുതെന്ന നിലപാടെടുത്തത്. സര്‍വേയില്‍ എണ്‍പത്തിയഞ്ച് ശതമാനവും ഇപ്പോള്‍ സ്‌കൂളുകള്‍ തുറക്കേണ്ട എന്ന നിലപാടിലാണ്. പതിനഞ്ച് ശതമാനം പേര്‍ മാത്രമാണ് സ്‌കൂള്‍ തുറക്കുന്നതിനെ അനുകൂലിച്ചിരിക്കുന്നത്.

qatar school opening postpone

വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച് തീരുമാനം എടുത്ത സമയത്ത് രാജ്യത്ത് കോവിഡ് കുറവായിരുന്നു. എന്നാല്‍ നിലവില്‍ രാജ്യത്ത് വൈറസ് വ്യാപനത്തില്‍ വര്‍ധനാവാണുണ്ടാകുന്നത്. കുട്ടികള്‍ക്ക് സാമൂഹിക അകലം പാലിക്കുന്നതിലും മറ്റും ബുദ്ധിമുട്ടുണ്ടാവുമെന്നും ഇതിനാല്‍ തീരുമാനം മാറ്റിവക്കേണ്ടതാണ് എന്നും രക്ഷിതാക്കള്‍ പ്രതികരിച്ചു.

Most Popular