Sunday, August 1, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് നിയന്ത്രണത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

ഖത്തറില്‍ കോവിഡ് നിയന്ത്രണത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണം നീക്കുന്ന നാലാം ഘട്ടത്തില്‍ ഇന്ന് മൂതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു. ഇന്ന് മുതല്‍ സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍, എല്ലാ കോവിഡ് മുന്‍കരുതലുകളും പാലിക്കണം. 18 വയസ്സിന് മുകളിലുള്ളവര്‍ക്കു മാത്രമാണു പ്രവേശനം. ജിമ്മുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവയും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

കോവിഡ് മുന്‍കരുതലുകളിലുള്ള ജനങ്ങളുടെ സഹകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് അറിയിച്ചു.

Part 2 of Unlock 4: Qatar to ease more COVID-19 restrictions on Tuesday


 

Most Popular