Saturday, June 19, 2021
Home Gulf Qatar ഖത്തറിലെ പല ബീച്ചുകളും വേലിയേറ്റത്തില്‍ മുങ്ങുമെന്ന് മുന്നറിയിപ്പ്

ഖത്തറിലെ പല ബീച്ചുകളും വേലിയേറ്റത്തില്‍ മുങ്ങുമെന്ന് മുന്നറിയിപ്പ്

ദോഹ: ഖത്തറിലെ ബീച്ചുകള്‍ വെള്ളിയാഴ്ച്ച മുതല്‍ ഞായറാഴ്ച്ച വരെ ശക്തമായ വേലിയേറ്റം കാരണം വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ സമയത്ത് ബീച്ചിലേക്ക് പോകുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

വേലിയേറ്റത്തില്‍ രണ്ട് മീറ്റര്‍ വരെ വെള്ളം കയറാന്‍ സാധ്യതയുണ്ട്. ഒപ്പം തെക്കു പടിഞ്ഞാറന്‍ കാറ്റും ഉണ്ടാവും. രാജ്യത്തിന്റെ തെക്കുകിഴക്ക, വടക്ക് ഭാഗങ്ങളിലാണ് പ്രധാനമായും കാറ്റടിക്കുക. വെള്ളിയാഴ്ച്ച മുതല്‍ ഞായറാഴ്ച്ച വരെ കടലിലിറങ്ങി നീന്തല്‍, ബോട്ട് ട്രിപ്പുകള്‍, സ്‌കൂബ ഡൈവിങ്, ഫ്രീ ഡൈവിങ്, സര്‍ഫിങ്, ഫിഷ്ങ് ടൂറുകള്‍, വിന്‍ഡ് സര്‍ഫിങ് തുടങ്ങിയവ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Most Popular