Monday, June 21, 2021
Home Ediotrs Pick പെരുന്നാള്‍ അവധിക്ക് ഖത്തറില്‍ നിന്ന് നാട്ടിലേക്കു പോകുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

പെരുന്നാള്‍ അവധിക്ക് ഖത്തറില്‍ നിന്ന് നാട്ടിലേക്കു പോകുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ദോഹ: പെരുന്നാള്‍ അവധി സമയത്ത് ഖത്തറില്‍ നിന്ന് നാട്ടിലേക്കു പോകുന്നവര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ പ്രയോജനപ്പെടുത്തണമെന്നും വിമാനം പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുമ്പ് എത്തണമെന്നും ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കണം. സെല്‍ഫ് സര്‍വീസ് ചെക്കഇന്‍, ബാഗ് ഡ്രോപ്പ് സൗകര്യങ്ങള്‍ ലഭ്യമായിരിക്കും. ഇതുപയോഗിച്ച് യാത്രക്കാര്‍ക്ക് സ്വന്തമായി ചെക്ക് ഇന്‍ ചെയ്യാനും ബോര്‍ഡിങ് പാസും ബാഗ് ടാഗും വേഗത്തില്‍ പ്രിന്റ് ചെയ്ത് ബാഗുകള്‍ നിക്ഷേപിക്കാനും സാധിക്കും.

പോകുന്ന രാജ്യങ്ങളിലെ ഏറ്റവും പുതിയ യാത്രാനിബന്ധനകള്‍ അറിഞ്ഞുവച്ചാല്‍ അവസാന നിമിഷമുള്ള തടസ്സങ്ങള്‍ ഒഴിവാക്കാം. വിമാനം പുറപ്പെടുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് ചെക്ക് ഇന്‍ സംവിധാനം അടക്കും.

പെരുന്നാള്‍ അവധിയോടനുബന്ധിച്ച് വലിയ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ അറൈവല്‍, ഡിപാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ യാത്രക്കാര്‍ക്ക് മാത്രമായിരിക്കും അനുമതി. യാത്രക്കാരെ കൊണ്ടുവിടുന്നതിനും കൊണ്ടുപോകുന്നതിനും ഷോര്‍ട്ട് ടേം കാര്‍ പാര്‍ക്കിങ് ഉപയോഗിക്കണം.

നിരോധിത വസ്തുക്കള്‍ വേണ്ട
ദ്രാവകങ്ങള്‍, എയ്‌റോസോള്‍, ജെല്‍ തുടങ്ങിയ നിരോധിത വസ്തുക്കള്‍ കൈയില്‍ വയ്ക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണുകളേക്കാള്‍ വലിപ്പമുള്ള ഇലക്ട്രോണിക് വസ്തുക്കള്‍ എക്‌സ്‌റേ സ്‌ക്രീനിങിനായി ബാഗില്‍ നിന്ന് പുറത്തെടുത്ത് േ്രടയില്‍ വയ്ക്കണം. ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹോവര്‍ബോര്‍ഡ് പോലുള്ള ചെറുവാഹനങ്ങള്‍ ഹാന്‍ഡ് ബാഗില്‍ അനുവദിക്കില്ല.

പുതിയ വിവരങ്ങള്‍ക്ക് എച്ച്‌ഐഎ ഖത്തര്‍ ആപ്പ്
എച്ച്‌ഐഎ ഖത്തര്‍ എന്ന മൊബൈല്‍ ആപ്പ് യാത്രക്കാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നന്നായിരിക്കും. ഫൈളൈറ്റ് സ്റ്റാറ്റസ്, ബാഗേജ് ക്ലെയിം, സമയം, ബോര്‍ഡിങ് ഗേറ്റിലേക്കുള്ള ഡയറക്ഷന്‍, ഭക്ഷണ പാനീയങ്ങളുടെ ലഭ്യത, ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഓഫറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ലഭ്യമാവും.

ഖത്തറിലേക്ക് മടങ്ങിവരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എല്ലാ അവശ്യ രേഖളുടെയും പ്രിന്റ് ചെയ്ത കോപ്പി കൈയില്‍ കരുതണം. മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുവെന്ന് ഉറപ്പ് വരുത്താനും മറക്കരുത്. മുഴുവന്‍ യാത്രക്കാരും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും എച്ച്‌ഐഎ മുന്നറിയിപ്പ് നല്‍കി.
ALSO WATCH

Most Popular