Saturday, April 17, 2021
Home Gulf Qatar ഖത്തറില്‍ പത്തനംതിട്ട സ്വദേശി മരിച്ചു

ഖത്തറില്‍ പത്തനംതിട്ട സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്നു പത്തനംതിട്ട സ്വദേശി മരിച്ചു. എലന്തൂര്‍ തോട്ടുപാട്ട് ബാബു അഹ്രഹാം(80) ആണ് മരിച്ചത്. 30 വര്‍ഷമായി ദോഹയില്‍ പ്രവാസ ജീവിതം നയിച്ച അദ്ദേഹം നാട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്ന് വിസിറ്റ് വിസയില്‍ ഖത്തറില്‍ എത്തി കുടുംബത്തോടൊപ്പം കഴിയവേ ആണ് അന്ത്യം.

ഭാര്യ: ഏലിയമ്മ എബ്രഹാം. മക്കള്‍ സൂസന്‍ എബ്രഹാം, ഷൈനി എബ്രഹാം, സോണി എബ്രഹാം (മൂവരും ഹമദ് ആശുപത്രി ജീവനക്കാര്‍), ടോണി എബ്രഹാം(അപ്പോളോ ക്ലിനിക്ക് ഖത്തര്‍). മരുമക്കള്‍: ബിജു, എബി, കെസിയ, അഞ്ജു(ദോഹ). സംസ്‌കാരം നടപടിക്രമങ്ങള്‍ക്കു ശേഷം ദോഹയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Most Popular