Tuesday, May 18, 2021
Home Gulf Qatar ഖത്തറില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി

ഖത്തറില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശി ഈപ്പന്‍ ജോണ്‍ (ബേബി) മരിച്ചു. 58 വയസ്സായിരുന്നു. പത്തനംതിട്ടയിലെ പയനിമല, തെള്ളിയൂര്‍ സ്വദേശിയായ ഈപ്പന്‍ ജോണ്‍ ക്യൂ കോണ്‍ കമ്പനിയിലെ മാന്‍പവര്‍ കോര്‍ഡിനേറ്ററായിരുന്നു.

കോവിഡ് ബാധിതനായി അല്‍ഖോറിലെ ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്ന ഈപ്പന്‍ ജോണിന് ഭക്ഷണവുമായി ചെന്ന് വിളിച്ച് നോക്കിയെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നതായി കാണുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സ്ഥിരീകരിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ഭാര്യ: അനി ജോണ്‍. മക്കള്‍: അഖില്‍ ജോണ്‍, നിഥിന്‍ ജോണ്‍.

Most Popular