Sunday, September 19, 2021
Home Gulf Qatar പാവറട്ടി സെന്റ് ജോസഫ് സ്‌കൂള്‍ കൂട്ടായ്മ ഖത്തറില്‍ നിന്ന്‌ ചാര്‍ട്ടേര്‍ഡ് വിമാനമൊരുക്കി

പാവറട്ടി സെന്റ് ജോസഫ് സ്‌കൂള്‍ കൂട്ടായ്മ ഖത്തറില്‍ നിന്ന്‌ ചാര്‍ട്ടേര്‍ഡ് വിമാനമൊരുക്കി

ദോഹ: തൃശൂര്‍ പാവറട്ടി സെന്റ് ജോസഫ് സ്‌കൂള്‍ ഖത്തര്‍ കൂട്ടായ്മ ആയ ക്യുഎസ്എഎഫ് ഒരുക്കിയ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ 183 പേര്‍ നാട്ടിലെത്തി. കോവിഡ് പ്രതിസന്ധിയില്‍ ഖത്തറില്‍ കുടുങ്ങിയവര്‍ക്ക് ക്യുഎസ്എഎഫ് വിമാനം അനുഗ്രഹമായി.

വെള്ളിയാഴ്ച രാവിലെ ദോഹ ഹമദ് വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാര്‍ക്ക് കോവിഡ് പ്രതിരോധസാമഗ്രികള്‍ വിതരണം ചെയ്തിരുന്നു. അര്‍ഹരായ 15 യാത്രക്കാര്‍ക്ക് സൗജന്യമായാണ് വിമാനടിക്കറ്റ് നല്‍കിയത്.

പാവറട്ടി ഗ്രാമത്തെയും സ്‌കൂളിനെയും അടയാളപ്പെടുത്തുന്നത് കൂടിയാണ് തങ്ങളുടെ ചാര്‍ട്ടേര്‍ഡ് വിമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് നസീര്‍, സെക്രട്ടറി സന്തോഷ് സി സി, അംഗം ജാഫര്‍ പാവറട്ടി, കോര്‍ഡിനേറ്റര്‍ സനൂപ് ഹംസ എന്നിവര്‍ നേതൃത്വം നല്‍കി.

Most Popular