Saturday, May 15, 2021
Home Gulf Qatar ഖത്തറില്‍ ഫേസ് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് പിടിയിലായത് 144 പേര്‍

ഖത്തറില്‍ ഫേസ് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് പിടിയിലായത് 144 പേര്‍

ദോഹ: ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 144 പേരെ പിടികൂടി. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 818 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന്് ആരെയും പിടികൂടിയില്ല. ഇതുവരെ മൊത്തം 38 പേര്‍ക്കെതിരേയാണ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുള്ളത്. പിടികൂടിയവരെയെ പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .
ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ കണിശമായ പരിശോധനകളാണ് വ്യാപകമായി നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നൂറ് കണക്കിനാളുകള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധ നിയമം ലംഘിക്കുന്നതിന് ഭീമമായ പിഴയും മറ്റു നടപടികളുമാണ് ശിക്ഷ.

People continue to roam without masks in Qatar; 144 more face action on Tuesday

Most Popular