Sunday, September 26, 2021
Home Gulf Qatar ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റ് നടത്തിയവരുടെ ഇഹ്തിറാസ് ആപ്പില്‍ ചാര നിറമാവില്ല

ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റ് നടത്തിയവരുടെ ഇഹ്തിറാസ് ആപ്പില്‍ ചാര നിറമാവില്ല

ദോഹ: ഖത്തറിലെ ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളിലെത്തി കോവിഡ് പരിശോധന നടത്തുന്നവരുടെ ഇഹ്തിറാസ് ആപ്പില്‍ ചാരനിറം കാണിക്കില്ലെന്ന് പ്രൈമറി ഹെല്‍ത്ത് കോര്‍പറേഷന്‍(പിഎച്ച്‌സിസി) അറിയിച്ചു. ഇവിടെ നിന്ന് സാംപിള്‍ ശേഖരിച്ച ശേഷം ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് തന്നെയായിരിക്കും.

അല്‍ വഅബ്, അല്‍ തുമാമ, ലഅബീബ് എന്നിവിടങ്ങളിലായി പിഎച്ച്‌സിസി മൂന്ന് ഡ്രൈവ് ത്രൂ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. പ്രത്യേക ക്ഷണം ലഭിച്ചവരെയാണ് ഇവിടെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇവിടെ ടെസ്റ്റിന് വിധേയരാവുന്നരുടെ ഇഹ്തിറാസ് ആപ്പില്‍ ഫലം വരുന്നതുവരെ നിറം മാറില്ല. ക്ഷണം ലഭിച്ചിട്ട് ടെസ്റ്റിന് ഹാജരാവാത്തവര്‍ക്ക് എതിരേ നടപടിയൊന്നുമുണ്ടാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

People undergoing drive-through test won’t get grey colour in Ehteraz


 

Most Popular