Monday, July 26, 2021
Home Newsfeed ഈദ് അവധി; സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ഈദ് അവധി; സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ; പെരുന്നാൾ അവധി ദിവസങ്ങളിൽ സുരക്ഷിതവും ആരോഗ്യകരവുമായി തുടരുന്നതിന് മുൻകരുതലുകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം പ്രാഥമിക ആരോഗ്യ സംരക്ഷണ കോർപ്പറേഷൻ (പിഎച്ച്സിസി) ആവർത്തിച്ചു. ഈദ് സീസണിൽ  കേസുകൾ വർദ്ധിക്കുന്നത് തടയുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് പിഎച്ച്സിസി എല്ലാവരോടും നിർദ്ദേശിച്ചു. ആളുകള്‍ക്കിടയില്‍ പരമാവധി 1.5 മീറ്റര്‍ ദൂരം പാലിക്കുക. ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കുക. അസുഖം അനുഭവപ്പെടുമ്പോഴോ കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോഴോ, വീട്ടില്‍ തന്നെ തുടരുകയും ഒത്തുചേരലുകള്‍ ഒഴിവാക്കുകയും ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തു തുടങ്ങുന്നതിന്റെ ഭാഗമായി അനുവദിച്ചിരിക്കുന്ന ഇളവുകളിൽ വീടിനകത്തെ ഒത്തുചേരലുകൾ വാക്‌സിൻ സ്വീകരിച്ച പരമാവധി 15 ആളുകൾക്കും വാക്‌സിൻ സ്വീകരിക്കാത്ത 5 പേർക്ക് എന്നിങ്ങനെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. വീടിന് പുറത്ത് 30 പേർക്കാണ് അനുമതി.

Most Popular