Friday, July 30, 2021
Home Newsfeed ഖത്തറിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററിലേക്ക് ടാക്‌സിയിലും പോവാം

ഖത്തറിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററിലേക്ക് ടാക്‌സിയിലും പോവാം

ദോഹ: ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററിലേക്ക് ടാക്‌സിയില്‍ പോയും വാക്‌സിന്‍ എടുക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. സ്വന്തമായി കാറില്ലാത്തവര്‍ക്ക് ടാക്‌സിയിലിരുന്ന് വാക്‌സിനെടുക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് മാത്രമാണ് ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് ലഭിക്കുക.

എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെ ഡ്രൈവ്-ത്രൂ സെന്റര്‍ പ്രവര്‍ത്തിക്കും. കേന്ദ്രത്തിലേക്കുള്ള അവസാന പ്രവേശനം രാത്രി 9 മണിക്കായിരിക്കും. രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ദിവസം അപ്പോയിന്‍മെന്റില്ലാതെ തന്നെ ഇവിടെയെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.
ALSO WATCH

Most Popular