Monday, April 12, 2021
Home Gulf Qatar ഏത് വാക്‌സിന്‍ സ്വീകരിക്കണമെന്നത് ജനങ്ങള്‍ക്കു തീരുമാനിക്കാനാവില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ഏത് വാക്‌സിന്‍ സ്വീകരിക്കണമെന്നത് ജനങ്ങള്‍ക്കു തീരുമാനിക്കാനാവില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഏത് കമ്പനിയുടെ വാക്‌സിന്‍ സ്വീകരിക്കണമെന്നത് ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാവില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. സോഹ അല്‍ബയാത്ത്. വാക്‌സിന്‍ സ്വീകരിക്കേണ്ട ആളുടെ ഊഴം വരുമ്പോള്‍ ഹെല്‍ത്ത് സെന്ററില്‍ ഏത് വാക്‌സിനാണ് ലഭ്യം എന്നതിന് അനുസരിച്ചാണ് ഇത് തീരുമാനിക്കപ്പെടുകയെന്നും ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ഫൈസര്‍-ബയോഎന്‍ടെക്, മോഡേണ എന്നീ രണ്ടു കമ്പനികളുടെ വാക്‌സിനാണ് ഖത്തര്‍ നിലവില്‍ അംഗീകരിച്ചിട്ടുള്ളത്. രണ്ട് വാക്‌സിനുകളും 95 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോ. സോഹ പറഞ്ഞു. ഫൈസറാണ് ഖത്തറില്‍ ആദ്യം അംഗീകരിച്ചത്. മോഡേണയ്ക്ക് ഈയിടെയാണ് അംഗീകാരം ലഭിച്ചത്. മോഡേണ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷവും ഫൈസറിന്റേത് 21 ദിവസത്തിനു ശേഷവുമാണ് നല്‍കുന്നത്. ഫൈസര്‍ 16 വയസിനു മുകളിലുള്ളവര്‍ക്കും മോഡേണ 18 വയസിനു മുകളിലുള്ളവര്‍ക്കും നല്‍കാം.

വാക്‌സിന്റെ ഫലപ്രാപ്തി 95 ശതമാനമാണെന്നതിനാല്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയാലും ചുരുക്കം ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത ഉണ്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് പൂര്‍ണ തോതില്‍ പ്രതിരോധ ശേഷി ലഭിക്കുക. അതുകൊണ്ട് തന്നെ വാക്‌സിന്‍ സ്വീകരിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ രോഗബാധ ഉണ്ടായേക്കാം. വാക്‌സിന്‍ സ്വീകരിച്ചവരും മുന്‍കരുതല്‍ നടപടികള്‍ തുടരണമെന്നും ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു.

Pfizer or Moderna? Not up to the public to decide, says MOPH official

Most Popular