Tuesday, September 21, 2021
Home Newsfeed നാലാംഘട്ടം നാളെ തുടങ്ങില്ല; ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാംഘട്ടം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം

നാലാംഘട്ടം നാളെ തുടങ്ങില്ല; ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാംഘട്ടം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാംഘട്ടം ആഗസ്ത് മാസത്തിലും തുടരുമെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക സാഹര്യം സാധാരണ നിലയിലാക്കുന്നതും പരിഗണിച്ച് കൊണ്ടുള്ള തീരുമാനമാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളുകയെന്ന് മന്ത്രാലയം അറിയിച്ചു.

വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണം. സ്വന്തത്തോടൊപ്പം കുടുംബത്തെയും സമൂഹത്തെയും സുരക്ഷിതമാക്കുന്നതിന് ഇത് ആവശ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാംഘട്ടം ജൂലൈ 30ന് ആരംഭിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നീങ്ങുകയാണ്. പെരുന്നാള്‍ അവധിയോടനുബന്ധിച്ച് കേസുകള്‍ വര്‍ധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാംഘട്ടം നിയന്ത്രണം തുടരാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

Most Popular