ഖത്തറിലെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വീണ്ടും ഡ്രൈവ് ത്രൂ കോവിഡ് പരിശോധന

qatar covid decrease

ദോഹ: ഖത്തറിലെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഞായറാഴ്ച്ച മുതല്‍ ഡ്രൈവ് ത്രൂ കോവിഡ് പരിശോധന ആരംഭിക്കും. അല്‍ വഅബ്, അല്‍ തുമാമ, ലഅബീബ് പിഎച്ച്‌സിസികളില്‍ ആണ് കോവിഡ് സ്വാബിങ് ഹബ്ബുകള്‍ തുടങ്ങുക. ആദ്യഘട്ടത്തില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെയാണ് ഇത് പ്രവര്‍ത്തിക്കുക. തുടര്‍ന്ന് സമയം ദീര്‍ഘിപ്പിക്കും. മെയ് ആദ്യത്തില്‍ ഇവിടെ സാംപിള്‍ ഡ്രൈവ് ത്രൂ പരിശോധന നടന്നിരുന്നു.

പ്രാഥമിക ഘട്ടത്തില്‍ രോഗം കണ്ടെത്തുകയും സാമൂഹിക രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുകയുമാണ് ഡ്രൈവ് ത്രൂ ടെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്.

qatar drive through covid test

പ്രത്യേകമായി ക്ഷണം ലഭിക്കുന്നവര്‍ക്കാണ് ടെസ്റ്റ് നടത്തുന്നത്. മൂന്ന് മാദണ്ഡപ്രകാരമാണ് ഡ്രൈവ് ത്രൂ ടെസ്റ്റിനായി ആളുകളെ ക്ഷണിക്കുന്നത്. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായ, പ്രായമുള്ളവര്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവരാണിവര്‍. ഫോണിലൂടെ ബന്ധപ്പെടുന്നര്‍ക്ക് തിയ്യതിയും സമയവും സ്ഥലവും അടക്കമുള്ള എസ്എംഎസ് സന്ദേശം ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നര്‍ ഖത്തര്‍ ഐഡിയുമായി സ്വന്തം കാറില്‍ ആരോഗ്യ കേന്ദ്രത്തിലെത്തണം. വെരിഫിക്കേഷന് വേണ്ടി ഇവരോട് ആവശ്യമായ ചോദ്യങ്ങള്‍ ചോദിക്കും. കാറിലിരുന്നുകൊണ്ട് തന്നെ സാംപിള്‍ നല്‍കുകയും ചെയ്യും. കോട്ടണ്‍ ബഡ് മൂക്കിലേക്ക് കയറ്റിയാണ് സാംപിള്‍ ശേഖരിക്കുന്നത്. ഇത് എച്ച്എംസി ലബോറട്ടറിയിലെത്തിച്ച് പരിശോധിക്കും. പരിശോധനാ ഫാലം പോസിറ്റീവ് ആണെങ്കില്‍ ഫോണിലൂടെ വിളിച്ചറിയിക്കും. നെഗറ്റീവ് ആണെങ്കില്‍ എസ്എംഎസ് ആണ് ലഭിക്കുക. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായവര്‍ ആണെങ്കില്‍ പരിശോധനാ ഫലം വരുംവരെ ഹോം ക്വാറന്റീനില്‍ കഴിയണം.

PHCC opens 3 drive through swabbing hubs for Covid-19