Tuesday, May 11, 2021
Home Gulf Qatar ഹമദ് തുറമുഖത്തിന്റെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ രണ്ടിന്റെ പ്രാരംഭ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഹമദ് തുറമുഖത്തിന്റെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ രണ്ടിന്റെ പ്രാരംഭ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ദോഹ: ദോഹ ഹമദ് തുറമുഖത്തിന്റെ കണ്ടെയ്നര്‍ ടെര്‍മിനല്‍ രണ്ടിന്റെ പ്രാരംഭ പ്രവര്‍ത്തനം ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ത്താനി. അതോടൊപ്പം ഹമദ് തുറമുഖ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ഷിപ്പിങ് ലൈന്‍ ഓപ്പറേറ്റര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സൗഹൃദ സാങ്കേതിക ഉപകരണങ്ങള്‍, കൂടാതെ തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം മൂന്ന് ദശലക്ഷം കണ്ടെയ്നറുകള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കം. അതേസമയം തുറമുഖത്തെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യമായ എല്ലാ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സൗകര്യങ്ങള്‍ പ്രധാമന്ത്രി പരിശോധിച്ചു.

Most Popular