Thursday, June 17, 2021
Home Gulf ഖത്തറില്‍ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 55 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഖത്തറില്‍ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 55 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ദോഹ: ഖത്തറില്‍ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ദിനം പ്രതി പൊലീസ് കേസെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ ദിവസം 55 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ചില വിഭാഗം ജനങ്ങള്‍ രാജ്യത്തെ കൊവിഡ് നിയമങ്ങള്‍ പാലിക്കുന്നില്ല.

ഇത്തരക്കാരെ നിയമ ലംഘനത്തിന് ചാര്‍ജ് ചെയ്ത് ശിക്ഷ നടപടികള്‍ക്ക് വിധേയമാക്കും. ഖത്തറിലെ എല്ലാ ഭാഗങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിരീക്ഷണങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

രാജ്യത്തെ പകര്‍ച്ചവ്യാധി നിവാരണ നിയമം നമ്പര്‍ 17 1990 അടിസ്ഥാനമാക്കിയാണ് നിയമ ലംഘകരെ ശിക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Most Popular