Sunday, August 1, 2021
Home Gulf പാലക്കാട് യുവാക്കൾക്ക് നേരെയുള്ള പോലീസ് അതിക്രമം മതേതര കേരളത്തിന് അപമാനം : സോഷ്യൽ ഫോറം

പാലക്കാട് യുവാക്കൾക്ക് നേരെയുള്ള പോലീസ് അതിക്രമം മതേതര കേരളത്തിന് അപമാനം : സോഷ്യൽ ഫോറം

ദോഹ: പ്രാദേശികമായി നടന്ന സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ സഹോദരന്മാരായ മുസ്ലിം യുവാക്കളോട് പാലക്കാട് നോർത്ത് സ്റ്റേഷൻ പോലീസ് കാണിച്ച ക്രൂരത മതേതര കേരളത്തിന് അപമാനമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ആർ എസ് എസ് പ്രവർത്തകർ ആക്രമിക്കപ്പെട്ടു എന്ന കാരണത്താൽ യുവാക്കളെ വീട്ടിൽ അതിക്രമിച്ചു കയറി പിടികൂടുകയും വീട്ടുകാരെ അസഭ്യവർഷം നടത്തുകയും ചെയ്ത പോലീസ്, സ്റ്റേഷനിൽ എത്തിച്ച് ക്രൂരമായ മർദ്ദനങ്ങൾക്കാണ് വിധേയരാക്കിയത്. എസ് ഐ
ടി സുധീഷിന്റെ നേതൃത്വത്തിൽ കാൽ തുടകളിൽ പോലീസുകാരെ കയറ്റിനിർത്തി ചൂരൽ ഉപയോഗിച്ച് കാൽ വെള്ളയിൽ അടിക്കുകയും ലിംഗത്തിൽ കുരുമുളക് സ്‌പ്രേ അടിച്ച് ലൈറ്റർ ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു.

മതം പറഞ്ഞു ആക്ഷേപിക്കുകയും മുസ്ലിം ജനനം അനുവദിക്കില്ല എന്ന് ആക്രോശിക്കുകയും ചെയ്ത പാലക്കാട് നോർത്ത് പോലീസ് യോഗിയുടെ ഉത്തര പ്രദേശിനെപ്പോലും നാണിപ്പിക്കുന്നതാണെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെക്രട്ടറിയറ്റ് വിലയിരുത്തി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ഉസ്മാൻ ആലുവ അധ്യക്ഷത വഹിച്ചു. അഹമ്മദ് കടമേരി അഷ്‌റഫ് പയ്യോളി ഷഫീഖ് പയേത്ത് സംസാരിച്ചു.

Most Popular