Tuesday, May 18, 2021
Home Gulf Qatar ഖത്തറിലെ വ്യവസായിയെ വിവാഹം ചെയ്യാന്‍ സ്വപ്‌ന സുരേഷ് മുംതാസായി മാറിയെന്ന് പ്രതീഷ് വിശ്വനാഥ്

ഖത്തറിലെ വ്യവസായിയെ വിവാഹം ചെയ്യാന്‍ സ്വപ്‌ന സുരേഷ് മുംതാസായി മാറിയെന്ന് പ്രതീഷ് വിശ്വനാഥ്

ദോഹ: യുഎഇ കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണം കടത്തിയെ കേസിലെ പ്രതി സ്വപ്ന സുരേഷ് മതംമാറിയിരുന്നുവെന്ന ആരോപണവുമായി കേരള ഹിന്ദു ഹെല്‍പ്ലൈന്‍ നേതാവ് അഡ്വ. പ്രതീഷ് വിശ്വനാഥ്.

സ്വര്‍ണക്കടത്തുകാരി വെറും സ്വപ്നയല്ലെന്നും മതം മാറി മുംതാസ് ആയ ആളാണെന്നും, 2014- 2015 വര്‍ഷങ്ങളില്‍ ഖത്തറില്‍ വച്ച് ബിസിനസുകാരനെ വിവാഹം കഴിക്കാന്‍ എന്ന പേരിലാണ് മതം മാറിയതെന്നും പ്രതീഷ് ആരോപിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മതം മാറി മുംതാസ് എന്ന പേര് സ്വീകരിച്ചിരുന്ന ആളാണ് സ്വപ്ന എന്നാണ് ഖത്തറില്‍ നിന്നുള്ള വിവരം. 2015 ജൂലായില്‍ ആണ് വിവാഹം നടന്നത്. ഖത്തറിലെ ഫനാര്‍ പള്ളിയില്‍ നിന്നാണ് മതം മാറിയത് എന്നാണ് വിവരമെന്നും പ്രതീഷ് കുറിപ്പില്‍ പറഞ്ഞു.

ബാങ്ക് ലോണുകള്‍ എടുത്തു വന്‍ക്രമക്കേടു നടത്തിയ കേസില്‍ ഭര്‍ത്താവ് ഇപ്പോള്‍ ഖത്തര്‍ ജയിലിലാണെന്നും കുറിപ്പില്‍ പ്രതീഷ് വിശ്വനാഥ് വ്യക്തമാക്കി.

Most Popular