Tuesday, May 11, 2021
Home Gulf Qatar കേരളത്തിലേക്ക് സൗജന്യ വിമാന യാത്രയൊരുക്കി പ്രവാസി കോഡിനേഷന്‍ കമ്മിറ്റി; അപേക്ഷിക്കാന്‍ അവസാന അവസരം

കേരളത്തിലേക്ക് സൗജന്യ വിമാന യാത്രയൊരുക്കി പ്രവാസി കോഡിനേഷന്‍ കമ്മിറ്റി; അപേക്ഷിക്കാന്‍ അവസാന അവസരം

ദോഹ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കായി ഖത്തറിലെ പ്രവാസി സംഘടനകളുടെ സംയുക്ത സമിതിയായ പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി അവസരം ഒരുക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, സന്ദര്‍ശക വിസയിലെത്തി വിസാ കാലാവധി കഴിഞ്ഞവര്‍ എന്നിവരെയാണ് യാത്രക്കായി പരിഗണിക്കുക.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഇന്‍കാസ്, സംസ്‌കൃതി, കെഎംസിസി, ഖത്തര്‍ ഇന്ത്യന്‍ ഫ്രട്ടേണിറ്റി ഫോറം, കള്‍ച്ചറല്‍ ഫോറം, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി, സിജി ഖത്തര്‍, ഫോക്കസ് ഖത്തര്‍, ചാലിയാര്‍ ദോഹ എന്നീ സംഘടനകളും അഭ്യുദയകാംക്ഷികളുമാണ് ഈ സംരംഭവുമായി സഹകരിക്കുന്നത്.

ഈ മാസം അവസാനത്തോടെ കൊച്ചിയിലേക്കായിരിക്കും സൗജന്യ സര്‍വീസ് ഒരുക്കുകയെന്ന് കോര്‍ഡിനേഷന്‍ കമ്മറ്റി ഉപസമിതി അറിയിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. നിസാര്‍ കൊച്ചേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാരായ കെ സി അബ്ദുല്ലത്തീഫ്, സമീര്‍ ഏറാമല, ജനറല്‍ കണ്‍വീനര്‍ വി സി മശ്ഹൂദ് മറ്റ് ഭാരവാഹികളായ സാദിഖ് ചെന്നാടന്‍, സമീല്‍ ചാലിയം, മുഹമ്മദ് ഫൈസല്‍, അമീന്‍ ആസിഫ് എന്നിവര്‍ സംബന്ധിച്ചു.

മേല്‍ പറഞ്ഞ യോഗ്യതയുള്ളവര്‍ ഇന്ന് (ജൂണ്‍ 21) വൈകു 7 മണിക്ക് മുമ്പ് അഡ്വ. നിസാര്‍ കോച്ചേരിയെ 5581 3105 എന്ന നമ്പറിലോ [email protected] ലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൊതു പ്രവര്‍ത്തകര്‍ക്കും അര്‍ഹരായവരെ നിര്‍ദേശിക്കാവുന്നതാണെന്ന് കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
pravsi coordination committee charter free flight to kerala from qatar


 

 

Most Popular