ദോഹ: ഖത്തര്‍ എയര്‍വെയ്സ് യാത്രക്കാര്‍ക്ക് ഒക്ടോബര്‍ മധ്യം മുതല്‍ വിമാനത്തില്‍ കയറും മുമ്പ് റാപിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. ഖത്തര്‍ എയര്‍വെയ്സ് ചീഫ് എക്സിക്യൂട്ടീവ് അകബര് അല്‍ ബാക്കിറാണ് ഇക്കാര്യം അറിയിച്ചത്. റാപിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായി റോച്ചെ, അബോട്ട് തുടങ്ങിയ കമ്പനികളുമായി കരാറിലെത്തിയിട്ടുണ്ടെന്ന് അല്‍ബാക്കിര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ഇത്തരത്തിലുള്ള സംവിധാനമൊരുക്കുന്ന ആദ്യ വിമാന കമ്പനികളില്‍ ഒന്നായിരിക്കും ഖത്തര്‍ എയര്‍വെയ്സ്.
Pre-flight rapid Covid tests for Qatar Airways passengers soon Al-Baker lauds ‘major advancements in testing’