Sunday, July 25, 2021
Home Gulf Qatar സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി ഖത്തര്‍; ഒരു വിദ്യാര്‍ഥിക്ക് ആഴ്ച്ചയില്‍ രണ്ടു ദിവസം ക്ലാസ്

സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി ഖത്തര്‍; ഒരു വിദ്യാര്‍ഥിക്ക് ആഴ്ച്ചയില്‍ രണ്ടു ദിവസം ക്ലാസ്

ദോഹ: കോവിഡ് പ്രതിരോധ നടപടികള്‍ പൂര്‍ണമായും പാലിച്ച് സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി ഖത്തര്‍. ഓരോ സ്‌കൂളുകളും നടപ്പാക്കുന്ന കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പകര്‍ച്ചവ്യാധിയില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സുരക്ഷിതരാക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫൗസിയ അല്‍ ഖാത്തര്‍ പറഞ്ഞു.

ക്ലാസുകളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നതിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിയുടെ ആഴ്ചയില്‍ പരമാവധി രണ്ടു ദിവസം മാത്രമാണ് ക്ലാസില്‍ ഹാജരാവേണ്ടി വരിക. ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ ഹാജരാവേണ്ട ദിവസങ്ങള്‍ മുന്‍കൂട്ടി സ്‌കൂളില്‍ നിന്ന് ലഭിക്കും. ബാക്കി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പഠനം തുടരാനാണ് പദ്ധതി.

നിലവിലുള്ള പകര്‍ച്ചവ്യാധി പൂര്‍ണമായി എപ്പോള്‍ അവസാനിക്കുമെന്ന് പറയാനാവില്ലെന്ന് അല്‍ ഖാത്തര്‍ പറഞ്ഞു. അതിനാല്‍ പകര്‍ച്ചവ്യാധിക്കൊപ്പം സുരക്ഷിതമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാവേണ്ടിവരും. വിദ്യാഭ്യാസ പ്രക്രിയകളും സുരക്ഷിതമായി തുടരുക മാത്രമേ വഴിയുള്ളുവെന്നും ഫൗസിയ അല്‍ ഖാത്തര്‍ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Most Popular