Sunday, September 19, 2021
Home Newsfeed ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം

ദോഹ: രാജ്യത്ത് കോവിഡിനെതിരായി സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. ഖത്തറില്‍ നിലവിലുള്ള കോവിഡ് സാഹചര്യം ആരോഗ്യ മന്ത്രി വിശദീകരിച്ചു. അതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.

ട്രാവല്‍, വിമാന ചരക്ക് ഗതാഗത ഓഫിസുകളെ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ട്രാവല്‍, എയര്‍ ഫ്രൈറ്റ് ഓഫിസുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഓഫിസുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍, ട്രാവല്‍ ഓഫിസുകളുടെ വര്‍ഗീകരണം, അപകടകരമായ വസ്തുക്കളുടെ കടത്ത് നിയന്ത്രിക്കല്‍, അന്താരാഷ്ട്ര വിതരണ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയവ പുതിയ കരട് നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
ALSO WATCH

Most Popular