Tuesday, June 22, 2021
Home Gulf Qatar ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനവും ഭാവിയും: ചര്‍ച്ചാ സദസ്സ് ഇന്ന്

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനവും ഭാവിയും: ചര്‍ച്ചാ സദസ്സ് ഇന്ന്

ദോഹ: ഏഴാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന ചര്‍ച്ചാ സദസ്സില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനവും ഭാവിയും എന്ന വിഷയം ചര്‍ച്ച ചെയ്യും. വൈകിട്ട് ഖത്തര്‍ സമയം 7.15 ന് NLight Media യൂട്യൂബ് (www.youtube.com/c/NLightMedia) ചാനലിലാണ് പരിപാടി നടക്കുക. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പരിപാടി ഉദ്ഘാടനം ചെയ്യും. മഷ്ഹൂദ് തിരുത്തിയാട് ആമുഖ ഭാഷണം നിര്‍വഹിക്കും. എംടി മനാഫ് മാസ്റ്റര്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കും. കെടി കുഞ്ഞിക്കണ്ണന്‍, രാജീവ് ശങ്കരന്‍, മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിക്കും.

Most Popular