Sunday, June 20, 2021
Home Newsfeed പെരുന്നാളിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന സൂചന നല്‍കി ഖത്തര്‍ ആരോഗ്യ വകുപ്പ്

പെരുന്നാളിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന സൂചന നല്‍കി ഖത്തര്‍ ആരോഗ്യ വകുപ്പ്

ദോഹ: ഈദുല്‍ ഫിത്വറിന് ശേഷം ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന സൂചന നല്‍കി ഖത്തര്‍ ആരോഗ്യ വകുപ്പ്. നിലവിലെ നിയന്ത്രണങ്ങള്‍ റമദാനിലും ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി പറഞ്ഞു.

അടുത്ത ഏതാനും ദിവസങ്ങളില്‍ പുതിയ കേസുകള്‍ വലിയ തോതില്‍ കുറയുമോ എന്ന കാര്യം വ്യക്തമല്ല. കോവിഡ് കേസുകള്‍ കാര്യമായി കുറയുന്നതുവരെ മുന്‍കരുതല്‍ നടപടികള്‍ റമദാനിലും ഈദ് കാലയളവിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ചില നിയന്ത്രണങ്ങളില്‍ മാറ്റം വരും- ഡോ. യൂസുഫ് അല്‍ മസ്ലമാനി പറഞ്ഞു.

കോവിഡിന്റെ ഗുരുതര ലക്ഷണങ്ങള്‍ പ്രകടമാകുന്നതില്‍ വാക്‌സിന്‍ പൂര്‍ണ സംരക്ഷണം നല്‍കുന്നു എന്നത് പ്രതീക്ഷ നല്‍കുന്നതാണ്. രാജ്യം പൂര്‍ണമായും സാധാരണ ജീവിതത്തിലേക്ക് പോകണമെങ്കില്‍ 80 മുതല്‍ 90 ശതമാനം ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച ഐസിയുവില്‍ പ്രവേശിപ്പിച്ച 1,800 പേരില്‍ 19 പേര്‍ മാത്രമാണ് വാക്‌സിന്‍ എടുത്തവര്‍. അതായത്, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 99 ശതമാനവും വാക്‌സിനെടുക്കാത്തവരാണ്. ഒരു ശതമാനം മാത്രമാണ് വാക്‌സിന്‍ ലഭ്യമായവര്‍. ഈ കണക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ALSO WATCH

Most Popular