Friday, August 6, 2021
Home Newsfeed ഹമദ്, ദോഹ വിമാനത്താവളങ്ങളില്‍ പ്രധാന മന്ത്രിയുടെ സന്ദര്‍ശനം; വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

ഹമദ്, ദോഹ വിമാനത്താവളങ്ങളില്‍ പ്രധാന മന്ത്രിയുടെ സന്ദര്‍ശനം; വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും നടക്കുന്ന പുതിയ വികസന പ്രവര്‍ത്തനങ്ങളും നവീകരണവും പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി സന്ദര്‍ശിച്ചു. എയര്‍പോര്‍ട്ട് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഘട്ടങ്ങളായി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നല്‍കി.

പാസഞ്ചര്‍ ടെര്‍മിനല്‍, ഡ്യൂട്ടി ഫ്രീ, ടാക്‌സിവേയ്‌സ്, എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ്, ബാഗേജ് ഹാന്‍ഡ്‌ലിങ്, ഫ്യവല്‍ ടെര്‍മിനലുകള്‍ തുടങ്ങിയവ പുതിയ വികസന പദ്ധതികളില്‍പ്പെടുന്നു. അടുത്ത വര്‍ഷത്തോടെ പൂര്‍ത്തീകരിക്കുന്ന വികസന പദ്ധതികള്‍ 2022 ലോക കപ്പിനെത്തുന്ന അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമാണ്.
DOHA INTERNATIONAL AIRPORT

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങളും സുരക്ഷാ കാര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. ഫിഫ അറബ് കപ്പിനും ഫിഫ ലോക കപ്പിനും ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്ന ആരാധകരെയും ഒഫീഷ്യലുകളെയും സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങളും മറ്റ് നടപടിക്രമങ്ങളും പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നല്‍കി.

ALSO WATCH

Most Popular