Monday, May 10, 2021
Home Newsfeed കോവിഡ് വ്യാപനം: ഖത്തര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരെയും നിയോഗിച്ചു

കോവിഡ് വ്യാപനം: ഖത്തര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരെയും നിയോഗിച്ചു

ദോഹ: ഖത്തറിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നിരവധി പേരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലും നിയോഗിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരുടെ സേവനം ആവശ്യമായതിനാലാണ് മന്ത്രിസഭാ തീരുമാനപ്രകാരമുള്ള നടപടി. വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ ജീവനക്കാരെ ഉപയോഗപ്പെടുത്തും. രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സാഹചര്യത്തില്‍ ഉള്ളതല്ലാത്ത മുഴുവന്‍ സേവനങ്ങളും വെള്ളിയാഴ്ച്ച മുതല്‍ നിര്‍ത്തിവച്ചിരുന്നു.

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള അധിക ജോലിഭാരം വരികയും ചെയ്ത പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നതായി കഴിഞ്ഞ ദിവസം പിഎച്ച്‌സിസി അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കിയിരുന്ന കോവിഡ് ടെസ്റ്റ് നിര്‍ത്തിവച്ചത്.
ALSO WATCH

Most Popular