Saturday, April 10, 2021
Home Newsfeed ഖത്തറില്‍ നിന്ന് ഉംറയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ചെയ്യേണ്ടത്

ഖത്തറില്‍ നിന്ന് ഉംറയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ചെയ്യേണ്ടത്

ദോഹ: ഖത്തറില്‍ നിന്ന് ഉംറയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ നടപടിക്രമങ്ങള്‍ മതകാര്യമന്ത്രാലയത്തിലെ ഹജ്ജ് ഉംറ വിഭാഗം പുറത്തുവിട്ടു. രാജ്യത്ത് നിന്ന് ഉംറയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന ജിസിസി പൗരന്മാര്‍ അല്ലാത്ത പ്രവാസികള്‍ താഴെ പറയുന്ന നടപടികള്‍ പൂര്‍ത്തീകരിക്കണം.

1. അംഗീകൃത ഉംറ ഏജന്റ് വഴിയും സൗദി ഉംറ കമ്പനിയും വഴി ബേസിക്ക് ഉംറ പാക്കേജ് ബുക്ക് ചെയ്യുക
2. ഏജന്റ് സൗദി കമ്പനി വഴി ഉംറയ്ക്കുള്ള തിയ്യതിയും വിസിറ്റും ഉംറ അപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യുക
3. ഉംറ കമ്പനി ഖത്തറില്‍ താമസിക്കുന്ന ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള വിസ ഇഷ്യു ചെയ്യുക
4. ഖത്തറിലെ അംഗീകൃത ലബോറട്ടറികളില്‍ നിന്ന യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക.
5. സൗദിയിലെത്തിയാല്‍ മൂന്ന് ദിവസം ക്വാറന്റീനില്‍ കഴിയുക

Most Popular