ദോഹ: തിങ്കളാഴ്ച്ച മുതല്‍ ഏതാനും പബ്ലിക് പാര്‍ക്കുകള്‍ തുറക്കുമെന്ന് ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അല്‍ വക്റ പബ്ലിക് പാര്‍ക്ക്, അല്‍ ഖോര്‍ പാര്‍ക്ക്, 66 അല്‍ ഖുതൈഫ പാര്‍ക്ക്, അല്‍ ശമാല്‍ സിറ്റി പാര്‍ക്ക്, അല്‍ സൈലിയ പാര്‍ക്ക്, അല്‍ ദഫ്ന പാര്‍ക്ക്, മ്യൂസിയം പാര്‍ക്ക് അല്‍ റയ്യാന്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ തുറക്കുക.
രാവിലെ 4 മുതല്‍ 9 വരെയും വൈകീട്ട് 4 മുതല്‍ രാത്രി 10വരെയും പൊതുജനങ്ങള്‍ക്ക് പ്രവേശന അനുമതിയുണ്ടാവും. പാര്‍ക്കിലെത്തുന്നവര്‍ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ശരീര താപനില പരിശോധിച്ചാണ് അകത്തേക്കു പ്രവേശിപ്പിക്കുക. വ്യായാമത്തിന് മാത്രമായാണ് ഇപ്പോള്‍ പാര്‍ക്കുകള്‍ അനുവദിക്കുകയെന്നും വെറുതെ ചെന്നിരിക്കാന്‍ പാടില്ലെന്നും മന്ത്രാലയം അറിയിച്ചു.
Public can use some parks in Qatar for workouts from Monday: MME